മാറ്റങ്ങളുടെ സാമ്പത്തിക വർഷം! ടാക്സ് ഇയർ നിലവിൽ വന്നു; ബാങ്കിംഗ്-നികുതി മേഖലകളിലെ മാറ്റങ്ങൾ അറിയാം

മാറ്റങ്ങളുടെ സാമ്പത്തിക വർഷം! ടാക്സ് ഇയർ നിലവിൽ വന്നു; ബാങ്കിംഗ്-നികുതി മേഖലകളിലെ മാറ്റങ്ങൾ അറിയാം

രാജ്യം പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2026-27) പ്രവേശിക്കുമ്പോൾ സാമ്പത്തിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. ആദായനികുതി നിയമങ്ങളിലെ ലളിതവൽക്കരണം മുതൽ ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷാ കർശനമാക്കൽ വരെ നീളുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. പശ്ചിമേഷ്യൻ യുദ്ധവും അന്താരാഷ്ട്ര വ്യാപാര തീരുവകളിലെ മാറ്റങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലാണ് രാജ്യം ഈ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങുന്നത്.

ഇനി മുതൽ സാമ്പത്തിക വർഷം അസസ്‌മെന്റ് വർഷം എന്നിങ്ങനെയുള്ള വേർതിരിവ് ഉണ്ടാകില്ല, പകരം ടാക്സ് ഇയർ എന്ന ഏകീകൃത രീതിയാകും നിലനിൽക്കുക. പാൻ കാർഡ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി ഡിജിറ്റൽ ഇടപാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ ലോഗിൻ ചെയ്യാനോ ഇടപാടുകൾ നടത്താനോ ഒ.ടി.പി മാത്രം പോരാ, പകരം പിൻ നമ്പർ, ഫിംഗർ പ്രിന്റ് എന്നിവ കൂടി നിർബന്ധമാക്കിയിട്ടുണ്ട്.

Also Read: ഓഹരി വിപണിയിൽ തിരിച്ചടി; എഫ്&ഒ നികുതി കുത്തനെ കൂട്ടി, ഏപ്രിൽ 1 മുതൽ വ്യാപാരച്ചെലവ് ഇരട്ടിയാകും

സ്വർണ്ണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടങ്ങൾ ഇന്ന് മുതൽ പൂർണ്ണമായി നടപ്പിലാകും. വായ്പാ വിതരണത്തിലും തിരിച്ചടവിലും കൂടുതൽ സുതാര്യത ഇത് ഉറപ്പാക്കും. എടിഎം സർവീസ് ചാർജുകളിലും ഇന്ന് മുതൽ വർദ്ധനവ് നിലവിൽ വന്നു. വാർഷിക ഫാസ്‌ടാഗ് നിരക്ക് 3000 രൂപയിൽ നിന്ന് 3075 രൂപയായി ഉയർത്തി.

The post മാറ്റങ്ങളുടെ സാമ്പത്തിക വർഷം! ടാക്സ് ഇയർ നിലവിൽ വന്നു; ബാങ്കിംഗ്-നികുതി മേഖലകളിലെ മാറ്റങ്ങൾ അറിയാം appeared first on Express Kerala.

Spread the love
Scroll to Top