സൗദിയിൽ മിസൈൽ-ഡ്രോൺ ആക്രമണം; റിയാദിന് സമീപം അവശിഷ്ടങ്ങൾ പതിച്ചു രണ്ടുപേർക്ക് പരിക്ക്

സൗദിയിൽ മിസൈൽ-ഡ്രോൺ ആക്രമണം; റിയാദിന് സമീപം അവശിഷ്ടങ്ങൾ പതിച്ചു രണ്ടുപേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റിയാദിന്റെ തെക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന അൽ-ഖർജ് മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്‌പി‌എ ആണ് ഈ വിവരം പുറത്തുവിട്ടത്.

ആക്രമണത്തിൽ ജനവാസ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർക്കപ്പെട്ട ഡ്രോണിന്റെ ഭാഗങ്ങൾ മൂന്ന് വീടുകൾക്ക് മുകളിലും ഏതാനും വാഹനങ്ങളിലുമാണ് പതിച്ചത്. കെട്ടിടങ്ങളുടെ ഭാഗങ്ങൾ തകർന്നും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡ്രോൺ ശകലങ്ങൾ പതിച്ചാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച മാത്രം ഒരു ബാലിസ്റ്റിക് മിസൈലും 10 ഡ്രോണുകളും സൈന്യം ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു.

The post സൗദിയിൽ മിസൈൽ-ഡ്രോൺ ആക്രമണം; റിയാദിന് സമീപം അവശിഷ്ടങ്ങൾ പതിച്ചു രണ്ടുപേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
Scroll to Top