PUDUKAD-NEWS-PUTHUKAD-NEWS

ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം : ആനക്കാരന് 33 വർഷം തടവും 85000 രൂപ പിഴയും.

കുന്നംകുളം : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. അക്കിക്കാവിലുള്ള രാരുവളപ്പിൽ കുഞ്ഞിപ്പ മകൻ നിഷാദ് നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ 33 വർഷം തടവും 85000 പിഴയും ശിക്ഷ വിധിച്ചത്.
2025 ലാണ് കേസ് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. നിഷാദിന്റെ വീടിനടുത്താണ് ആനയെ കെട്ടിയിരുന്നത്. ആനയെ കാണുന്നതിന് സ്ഥിരമായി എത്തിയിരുന്ന കുട്ടിയെ ഇയാൾ വലയിലാക്കി ദുരുപയോഗം ചെയ്യുകയായിരുന്നു.തുടർന്ന് വീട്ടുകാർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കുകയും കുന്നംകുളം എസ് എച്ച് ഒ ആയിരുന്ന യു.കെ ഷാജഹാൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ്, അഡ്വ. ടി വി ചിത്ര എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി സി.പി. ഒ മിനിമോളും ഹാജരായി.

Spread the love
See also  മെറിറ്റ് ഡേ സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top