
തിരുവത്ര : തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി സ്വീകരിച്ച് പ്രവർത്തകർ. ഗുരുവായൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവത്ര കുഞ്ചേരിയിൽ എത്തിയപ്പോഴാണ് കുഞ്ചേരി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരും നാട്ടുകാരും വിഷുക്കണി ഒരുക്കി വരവേറ്റത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി, സി സുമേഷ്, എം കൃഷ്ണദാസ്, ടി ടി ശിവദാസ് എന്നിവർ പ്രചരണയാത്രയിൽ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.



