
ഇന്ത്യൻ സിനിമയിലെ രണ്ട് വമ്പൻ ശക്തികളായ അല്ലു അർജുനും ഹിറ്റ് സംവിധായകൻ അറ്റ്‌ലീയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ആവേശം കൊടുമുടിയിലാണ്. നടൻ അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെയും അറ്റ്‌ലീയുടെ ആറാമത്തെയും സിനിമയാണ്.
ഏകദേശം 800 കോടി രൂപയ്ക്ക് മുകളിൽ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ചിത്രത്തിന്റെ വിഎഫ്എക്സിനായി മാത്രം 250 കോടിയിലധികം രൂപയാണ് ചിലവിടുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 അവസാനത്തോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും സൂചനയുണ്ട്.
Also Read: ഏഴര മണിക്കൂർ നീളുന്ന സിനിമാ വിരുന്ന്; ‘ധുരന്ധർ’ രണ്ട് ഭാഗങ്ങളും ചേർത്ത് ഒറ്റ സിനിമയാകുന്നു!
ബോളിവുഡ് താരം ദീപിക പദുകോൺ നായികയായെത്തുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ, ജാൻവി കപൂർ, ഭാഗ്യശ്രീ ബോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ടാകും. ദീപികയെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ജന്മദിനത്തിൽ പുറത്തുവരാനിരിക്കുന്ന ഫസ്റ്റ് ലുക്കിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.
The post അല്ലു അർജുൻ – അറ്റ്‌ലീ ചിത്രം വരുന്നു! വമ്പൻ അപ്‌ഡേറ്റ് എത്തി appeared first on Express Kerala.




