സിജു വിൽസൺ നായകനാകുന്ന ത്രില്ലർ; ‘ഡോസ്’ തിയേറ്ററുകളിലേക്ക്

സിജു വിൽസൺ നായകനാകുന്ന ത്രില്ലർ; ‘ഡോസ്’ തിയേറ്ററുകളിലേക്ക്

സിജു വിൽസൺ നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ മെഡിക്കൽ ത്രില്ലർ ‘ഡോസ്’ ഏപ്രിൽ 24-ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവാഗതനായ അഭിലാഷ് ആർ. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന നിഗൂഢമായ ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ലോകമെമ്പാടും നടന്ന യഥാർത്ഥ മെഡിക്കൽ കുറ്റകൃത്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

എ സിനിമാറ്റിക് പിക്ചേഴ്‌സിന്റെ ബാനറിൽ വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ്, അശ്വിൻ കുമാർ, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അങ്കിത് ത്രിവേദിയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. മെഡിക്കൽ മേഖലയിലെ അറിയാക്കഥകൾ പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

The post സിജു വിൽസൺ നായകനാകുന്ന ത്രില്ലർ; ‘ഡോസ്’ തിയേറ്ററുകളിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top