വിൽപ്പനയിൽ റെക്കോർഡ്! മാർച്ചിൽ 5.98 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ മോട്ടോകോർപ്പ്

വിൽപ്പനയിൽ റെക്കോർഡ്! മാർച്ചിൽ 5.98 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ മോട്ടോകോർപ്പ്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് 2026 സാമ്പത്തിക വർഷം അവസാനിപ്പിച്ചത് മിന്നും പ്രകടനത്തോടെ. 2026 മാർച്ചിൽ മാത്രം 5.98 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി, മുൻവർഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വളർച്ച രേഖപ്പെടുത്തി. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 5.32 ലക്ഷം യൂണിറ്റുകളും സ്കൂട്ടർ വിഭാഗത്തിൽ 65,815 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഗ്രാമീണ മേഖലയിലെ ഉണർവും ഉത്സവകാല ഡിമാൻഡും 100-125 സിസി വിഭാഗത്തിലെ മോഡലുകളുടെ സ്വീകാര്യതയുമാണ് ഈ കുതിപ്പിന് പ്രധാന കാരണമായത്.

കഴിഞ്ഞ സാമ്പത്തിക വർഷം മുഴുവനായി 64.68 ലക്ഷം വാഹനങ്ങളാണ് ഹീറോ നിരത്തിലിറക്കിയത്. ഇത് മുൻവർഷത്തെക്കാൾ 10 ശതമാനം കൂടുതലാണ്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശ വിപണികളിലും കമ്പനി റെക്കോർഡ് നേട്ടം കൊയ്തു. 4.02 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തതിലൂടെ ഈ വിഭാഗത്തിൽ 40 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. പ്രീമിയം മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആവശ്യകത ഹീറോയ്ക്ക് ഗുണകരമായി.

ഹീറോയുടെ ഇലക്ട്രിക് വിഭാഗമായ ‘വിഡ’യും വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. മാർച്ചിൽ മാത്രം 21,434 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത വിഡ, 70 ശതമാനം പ്രതിമാസ വളർച്ചയോടെ തങ്ങളുടെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം വിഡയുടെ ആകെ വിൽപ്പനയിൽ 154 ശതമാനത്തിന്റെ വൻ വർദ്ധനവാണുണ്ടായത്. ഗുണനിലവാര പരിശോധനകളിൽ ഒന്നാമതെത്തിയതും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ മോഡലുകളും ഇലക്ട്രിക് വാഹന വിപണിയിൽ ഹീറോയുടെ സ്വാധീനം വർദ്ധിപ്പിച്ചു.

The post വിൽപ്പനയിൽ റെക്കോർഡ്! മാർച്ചിൽ 5.98 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ മോട്ടോകോർപ്പ് appeared first on Express Kerala.

Spread the love
Scroll to Top