സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഗ്രാമിന് 135 രൂപ വർധിച്ച് 14,020 രൂപയിലെത്തിയ സ്വർണ്ണവില ഇന്ന് രാവിലെയോടെ താഴേക്ക് പോയിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 13,880 രൂപയും പവന് 1,11,040 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങളും വിലയിൽ തുടർച്ചയായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേസമയം, വെള്ളി വിലയിൽ നേരിയ വർധനവ് പ്രകടമാണ്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും പത്ത് ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജനുവരിയിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ വിപണിയിൽ ഇപ്പോൾ പ്രകടമായ കുറവ് ദൃശ്യമാണ്.
The post സ്വർണ്ണവിലയിൽ വൻ ഇടിവ്! ആശ്വാസമായി പുതുക്കിയ നിരക്കുകൾ! appeared first on Express Kerala.




