മലപ്പുറം കവന്നൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ. മുഹമ്മദ് ഷാമിൽ (15) ആണ് മരണപ്പെട്ടത്. സ്കൂൾ അവധിയായതിനാൽ കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ.
ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ കവന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post അവധിക്ക് കടയിൽ സഹായിയായി എത്തി! 15കാരന് ഷോക്കേറ്റ് ദാരുണാന്ത്യം appeared first on Express Kerala.




