ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ

റാന്റെ ഉന്നത ഭരണ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിൽ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് ലാരിജാനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ലാരിജാനിയുടെ മകനും സഹായി അലി റസ ബയാത്തും നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണചക്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന് പുറമെ ഇറാനിലെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷനറി ഗാർഡ് അറിയിച്ചു. ബാസിജ് ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് താൽക്കാലിക ക്യാമ്പിൽ കഴിയുമ്പോഴാണ് ഇസ്രയേൽ സുലൈമാനിയെ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഉന്നത നേതൃത്വങ്ങളെ വകവരുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രിയും അവകാശപ്പെട്ടിട്ടുണ്ട്.

Also Read:ജോസഫ് കെന്റിന്റ രാജി ‘നല്ല കാര്യം’; രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്

അതിനിടെ, ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലയത്തിന് കേടുപാടുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഉന്നത നേതൃത്വത്തിനെതിരെയുള്ള ഇസ്രയേലിന്റെ ഈ നീക്കം മേഖലയിൽ വലിയ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

The post ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top