
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടായേക്കാം.
ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കാറ്റും മിന്നലുമുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. കെട്ടിടത്തിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിർദ്ദേശമുണ്ട്.
The post സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് appeared first on Express Kerala.




