
കൽപ്പറ്റ: വയനാട്ടിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാൻ എന്നിവരാണ് മരിച്ചത്. കേരള- കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു appeared first on Express Kerala.




