PUDUKAD-NEWS-PUTHUKAD-NEWS

അന്ത്യഅത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹ ആചരിച്ചു

അന്ത്യഅത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹ ആചരിച്ചു

ഇരിങ്ങാലക്കുട : അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക കുർബാനയും കാൽ കഴുകൽ ശുശ്രൂഷയും നടന്നു. സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ, ഫാ ബെൽഫിൻ കോപ്പുള്ളി ,അസിസ്റ്റന്റ് വികാരിമാരായ ഫാ ലിന്റോ കാരേക്കാടൻ, ഫാ ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ , ഫാ ജസ്റ്റിൻ കളർപാറ എന്നിവർ സഹകാർമികരായിരുന്നു.

Spread the love
See also  ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ പിടികൂടാൻ കഴിയാതെ പോലീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top