PUDUKAD-NEWS-PUTHUKAD-NEWS

കെ.എസ്.ആർ.ടി.സി.യുടെ “പ്രിയദർശനി”ക്ക് മാപ്രാണം സെൻ്ററിൽ സ്വീകരണം

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ നിന്നും മെഡിക്കൽ കോളെജ് വരെ പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സിന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ സ്വീകരണം നൽകി.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി നേതൃത്വം നൽകി.

നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, ബൈജു കുറ്റിക്കാടൻ, റോയ് പൊറത്തൂക്കാരൻ , ടി.എ. പോൾ, പി.ബി. സത്യൻ, ഗണേഷ്, അബ്ദുൾ ബഷീർ, റെയ്ബി ജോബി, വിനിൽ, ശ്രീലത വത്സൻ, ശാരദ വിശ്വംഭരൻ, ഉഷ റപ്പായി, അബ്ദുള്ളക്കുട്ടി, സന്തോഷ് മുതുപറമ്പിൽ, കോൺഗ്രസ്സിന്റെ മറ്റു ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top