PUDUKAD-NEWS-PUTHUKAD-NEWS

വൈദ്യുതാഘാതമേറ്റ് വെൽഡിങ് തൊഴിലാളി മരിച്ചു

തൃശൂർ:വിയ്യൂരിൽ വൈദ്യുതാഘാതമേറ്റ് വെൽഡിങ് തൊഴിലാളി മരിച്ചു. മാള കൊച്ചുകടവ് സ്വദേശി പാറായി ഷക്കീർ (45) ആണ് മരിച്ചത്. ബുധൻ പകൽ മൂന്നിന് വിയ്യൂരിൽ വെൽഡിങ് ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റയാൻ.

Spread the love
See also  പിറ്റ് എൻ.ഡി.പി.എസ്. ആക്ട് :മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top