
ഗുരുവായൂർ : ഗുരുവായൂരിൽ വഴിയോരക്കച്ചവടക്കാരനായ വയോധികനുനേരെ തെരുവ് നിവാസിയുടെ ആക്രമണം. ഗുരുവായൂർ ക്ഷേത്രം വടക്കേ നടയിൽ മാഞ്ചിറ റോഡിൽ വഴിയോരത്ത് പൂക്കച്ചവടം നടത്തിവരുന്ന തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. രാജേന്ദ്രന്റെ പൂ വിൽക്കുന്ന തട്ടിന് സമീപം കിടന്നുറങ്ങുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ ദമ്പതികൾ നിരന്തരം റോഡിൽ മലമൂത്രവിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഡിസംബർ ഏഴിന് രാജേന്ദ്രന്റെ പൂവിൽക്കുന്ന തട്ടിൽ ആക്രമി മനുഷ്യവിസർജ്യം കൊണ്ടിടുകയും തുടർന്ന് രാജേന്ദ്രൻ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു […]


