PUDUKAD-NEWS-PUTHUKAD-NEWS

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ ജിന്റോപി, സനീഷ് എന്നിവരെ ആറ് മാസക്കാലത്തേക്ക് ജയിലാക്കും

ആളൂർ / മാള : നിരവധി ക്രിമിനൽക്കേസിലെ കേസിലെ പ്രതിയും ആളൂർ പോലീസ് സ്റ്റേഷൻ റൗഡിയുമായ ആളൂർ സ്വദേശി പൊൻമിനിശ്ശേരി വീട്ടിൽ ജിന്റോ പി എന്നറിയപ്പെടുന്ന ജിന്റോ 39 വയസ്സ്, പുത്തൻചിറ വില്ലേജ് പുളിയിലകുന്ന് സ്വദേശി കാക്കനാടൻ വീട്ടിൽ സനീഷ് 40 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കും.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് പ്രതികളെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കുന്നതിനുള്ള കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ജിന്റോ ആളൂർ, മാള, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, നിരോധിത ചാരായം കൈവശം വെച്ച കേസ്സിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, കാപ്പ നിയമ പ്രകാരം നാടുകടത്തിയ ഒരു കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
സനീഷ് മാള കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമകേസിലും മൂന്ന് അടിപിടികേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരികുട്ടൻ കെ വി, ജി എസ് ഐ പ്രസന്നകുമാർ, ജി എസ് സി പി ഒ മാരായ ജിബിൻ, രാഗേഷ് എന്നിവർ ചേർന്നാണ് ജിന്റോയെ പിടികൂടിയത്.
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജാസുദ്ദീൻ എം, ജി.എസ്.ഐ സുധാകരൻ കെ ആർ, ജി എസ് സി പി ഒ അനീഷ് എന്നിവർ ചേർന്നാണ് സനീഷിനെ പിടികൂടിയത്.

Spread the love
See also  വിയ്യൂർ പാലത്തിനു സമീപം നിയന്ത്രണംവിട്ട് കണ്ടെയ്നർ ലോറി ഡിവൈഡറിൽ ഇടിച്ച് കാറിനു മുകളിലേക്ക് മറിഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top