PUDUKAD-NEWS-PUTHUKAD-NEWS

‎തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഏപ്രിൽ 6 ന് തൃശൂർ ജില്ലയിൽ.

‎യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 6 തിങ്കളാഴ്ച്ച തൃശൂർ ജില്ലയിൽ പര്യടനം നടത്തും.
‎തിങ്കളാഴ്ച്ച വൈകീട്ട് 3 ന് മാള കോട്ടമുറി സെൻ്റ് ട്രീസാ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങുന്ന രാഹുൽ ഗാന്ധി കാർമാർഗ്ഗം ആദ്യ സമ്മേളന വേദിയായ മാള സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെത്തിച്ചേരും.
തുടർന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും., ഈ യോഗത്തിൽ കൊടുങ്ങല്ലൂർ, കയ്പമംഗലം,ഒല്ലൂർ, പുതുക്കാട്,ചാലക്കുടി, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ പങ്കെടുക്കും.
തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഹെലിപാഡിലിറങ്ങുന്ന രാഹുൽ ഗാന്ധി കാർ മാർഗ്ഗം രണ്ടാം സമ്മേളന കേന്ദ്രമായ കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിച്ചേർന്ന് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ചേലക്കര, തൃശൂർ, നാട്ടിക, കുന്നംകുളം, വടക്കാഞ്ചേരി, മണലൂർ, ഗുരുവായൂർ എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ സമ്മേളനത്തിൻ്റെ ഭാഗമാകും.

Spread the love
See also  ദേശീയപാതയിൽ ജീപ്പ് ഇടിച്ച് കരാർ തൊഴിലാളിക്ക് ഗുരു തര പരി ക്ക്..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top