പള്ളിമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം; പുതുക്കുറിച്ചി സ്വദേശി വലിയതുറ പൊലീസിന്റെ പിടിയിൽ

പള്ളിമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം; പുതുക്കുറിച്ചി സ്വദേശി വലിയതുറ പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: ചെറുവെട്ടുകാട് ‘അസംബ്ലീസ് ഓഫ് ഗോഡ്’ ചർച്ചിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് തന്ത്രപരമായി പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ നടന്ന സംഭവത്തിൽ, കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ കുമാർ പി പ്രതീഷ് (41) ആണ് അറസ്റ്റിലായത്. പള്ളിയിൽ എത്തിയ ഉടമ തിരിച്ചുവന്നപ്പോൾ വാഹനം കാണാതിരിക്കുകയും, തുടർന്ന് പരിസരമാകെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചയുടൻ വലിയതുറ എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഓമനക്കുട്ടൻ നായർ, എ.എസ്.ഐ ജയകുമാർ എന്നിവരടങ്ങുന്ന സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

The post പള്ളിമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം; പുതുക്കുറിച്ചി സ്വദേശി വലിയതുറ പൊലീസിന്റെ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top