കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര; എണ്ണ, വൈദ്യുതി, ജലവിതരണ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടം

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര; എണ്ണ, വൈദ്യുതി, ജലവിതരണ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടം

കുവൈത്ത്: രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര. എണ്ണ ശുദ്ധീകരണ ശാലകൾ, വൈദ്യുതി നിലയങ്ങൾ, ജലവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുലർച്ചെയോടെ ആക്രമണമുണ്ടായത്. കുവൈത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനു നേർക്കും ഡ്രോൺ പതിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി-ജല മന്ത്രാലയത്തിന് കീഴിലുള്ള രണ്ട് പ്രധാന പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനെത്തുടർന്ന് രണ്ട് വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം താത്കാലികമായി നിലച്ചു. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ ജൗഹർ ഹയാത്ത് വ്യക്തമാക്കി. ശുവൈഖ് ഓയിൽ സെക്ടർ കോംപ്ലക്‌സിലും മിനാ അഹമ്മദി റിഫൈനറിയിലുമുണ്ടായ ആക്രമണത്തെത്തുടർന്ന് ചിലയിടങ്ങളിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

Also Read: കുവൈത്തിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ തകരാർ

മിനിസ്ട്രി കോംപ്ലക്‌സിനുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ധനമന്ത്രാലയം ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് ഞായറാഴ്ച അവധി നൽകി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയതായും വ്യാജ വാർത്തകളിൽ ജനം പരിഭ്രാന്തരാകരുതെന്നും സർക്കാർ അറിയിച്ചു.

The post കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര; എണ്ണ, വൈദ്യുതി, ജലവിതരണ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടം appeared first on Express Kerala.

Spread the love
Scroll to Top