തിരുവനന്തപുരത്ത് വീണ്ടും മരണാനന്തര അവയവദാനം; വേദനകൾക്കിടയിലും തളരാതെ കൃഷ്ണലാലിന്റെ കുടുംബം

തിരുവനന്തപുരത്ത് വീണ്ടും മരണാനന്തര അവയവദാനം; വേദനകൾക്കിടയിലും തളരാതെ കൃഷ്ണലാലിന്റെ കുടുംബം

തിരുവനന്തപുരം: പ്രിയപ്പെട്ടവന്റെ വേർപാടിലും അഞ്ച് പേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ കുടുംബം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച 33-കാരനായ കൃഷ്ണലാലിന്റെ അവയവങ്ങളാണ് മരണാനന്തര ദാനത്തിലൂടെ കൈമാറുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന്റെ മരണം സ്ഥിരീകരിച്ചത്. കൃഷ്ണലാലിന്റെ ഹൃദയം കോട്ടയത്തെ രോഗിക്കായി എയർ ആംബുലൻസ് മാർഗ്ഗം ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിക്കും. ഹൃദയത്തിന് പുറമെ രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കൃഷ്ണലാലിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു മാതൃകയാവുകയാണ്.

The post തിരുവനന്തപുരത്ത് വീണ്ടും മരണാനന്തര അവയവദാനം; വേദനകൾക്കിടയിലും തളരാതെ കൃഷ്ണലാലിന്റെ കുടുംബം appeared first on Express Kerala.

Spread the love
Scroll to Top