PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളത്ത് സഹോദരന്റെ ക്രൂരത; വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് തല്ലിയൊടിച്ചു

തൃശൂർ : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും ജേഷ്ഠ സഹോദരൻ മരമുട്ടി കൊണ്ട് തല്ലിയൊടിച്ചു. ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ കുന്നംകുളം തെക്കേ പുറം പനക്കൽ പറമ്പിൽ വീട്ടിൽ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്. ജേഷ്‌ഠസഹോദരൻ ബിനു (45)വാണ് സഹോദരൻ ബിനേഷിന്റെ കാല് തല്ലിയൊടിച്ചത്. കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുവാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂരമായ ആക്രമണം. കുന്നംകുളംപോലീസ് കേസെടുത്തു.

Spread the love
See also  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേയ് 1, 2 തീയതികളില്‍ ദര്‍ശന നിയന്ത്രണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top