PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു.

കുന്നംകുളം : പാറേമ്പാടം ആർ പാർക്ക് ഹോട്ടലിന് അടുത്തുവെച്ച് ഇന്ന് രാവിലെ 10 30നാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തുനിന്ന് പെട്ടെന്ന് പുക ഉയരുകയും കത്തുകയുമായിരുന്നു. വണ്ടി നിർത്തി യാത്രക്കാരെയെല്ലാം പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് ഉടനെ എത്തി തീയണച്ചു.

Spread the love
See also  തൃശ്ശൂർ പൂരം: ആഘോഷങ്ങൾ ഒഴിവാക്കി ആചാരം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top