PUDUKAD-NEWS-PUTHUKAD-NEWS

നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്.

അന്തിക്കാട് : നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്. ഒഴിവായത് വൻ ദുരന്തം. ഇന്ന് ഉച്ചക്ക് 12.45 ന് അന്തിക്കാട്ടുള്ള സ്വകാര്യ കല്യാണ മണ്ഡപത്തിൽ നിന്നിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നയാളെ ഇടിച്ചിട്ട ശേഷം എതിർവശത്തുള്ള ഹോട്ടലിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ഹോട്ടലിലെ മേശയും കസേരയും തകർത്ത് ചുമരിൽ ഇടിച്ചാണ് കാർ നിന്നത്.ഈ സമയം ഹോട്ടലിൽ ആകെ ഒരാൾ മാത്രമാണ് ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നത്. കൂടുതൽ ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ആഘാതത്തിൽ ഇയാൾക്ക് പരിക്കേറ്റു. കാർ ഹോട്ടലിന്റെ ചുമരിൽ ഇടിച്ചാണ് നിന്നത്.
ഹോട്ടലിന്റെ ഉടമ ഈ സമയം പുറത്തായിരുന്നു ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്ന ആൾക്കും കാർ ഡ്രൈവർക്കും റോഡിൽനിന്ന ആൾക്കുമാണ് പരിക്ക്. ഇവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.

Spread the love
See also  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top