PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം.

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. ‘പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് നിയന്ത്രണം. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയാണ് നിയന്ത്രണം. നിയന്ത്രണം എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് മന്ത്രിമാർ ആ വർത്തിച്ച് അവകാശപ്പെടുമ്പോൾ പവർ കട്ടു തന്നെയാണിതെന്ന് പറയാതെ പറയുകയാണ് കെ.എസ്.ഇ.ബി.
കൂടിയ തോതിലുള്ള വൈദ്യുതി ഉപയോഗം മൂലം വിതരണ ശൃംഖല വലിയ പ്രതിസ ന്ധിയിലാണെന്നും ട്രാൻസ് ഫോർ മറുകൾക്ക് താങ്ങാവുന്നതിലധികം ലോഡ് വരുന്നതിനാൽ പലയിടങ്ങളിലും 15 മുതൽ 20 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടുന്നുമാണ് കെ.എസ്.ഇ.ബി വിശദീകരണം.
വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുൻകാലങ്ങളേക്കാൾ വലിയ തോതിൽ വർ ധിച്ച സാഹചര്യത്തിൽ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എ സ്.ഇ.ബി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.

Spread the love
See also  നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിച്ച് സംസ്‌കാര സാഹിതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top