ഇരിങ്ങാലക്കുട : ഈസ്റ്റർ ദിനത്തിൽ ഉച്ചവരെ സ്വന്തം ബൂത്തായ 106ലും തൊട്ടടുത്ത ബൂത്തായ 105ലും വോട്ട് അഭ്യർത്ഥിച്ച് നേരിട്ടിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ.
രാവിലെ കത്തീഡ്രലിലെ ദിവ്യബലിക്ക് ശേഷം ബൂത്ത് ചെയർമാൻ ജോൺസൺ മാമ്പിള്ളിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ ഡെലി സിജു യോഹന്നാൻ, റോണി പോൾ മാവേലി എന്നിവർ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർക്കൊപ്പമാണ് ബൂത്തിലെ വീടുകൾ കയറിയിറങ്ങിയത്.
മുൻ കൗൺസിലർമാരായ ജെയ്‌സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജോൺ ഗ്രേഷ്യസ്, വർഗ്ഗീസ് തെക്കേക്കര, പോൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് ഇറങ്ങിയത്.


