PUDUKAD-NEWS-PUTHUKAD-NEWS

‘തുടരണം ടീച്ചർ, നിറയണം വികസനം’ : കലാജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിൻ്റെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല ‘തുടരണം ടീച്ചർ, നിറയണം വികസനം’ എന്ന സന്ദേശമുണർത്തി സംഘടിപ്പിച്ച കലാജാഥ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

കുഴിക്കാട്ടുകോണത്ത് നടന്ന ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. സോണി ജോൺ, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റ്, എടതിരിഞ്ഞി, കാട്ടൂർ, വെള്ളാനി എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കലാസംഘം ചാക്യാർകൂത്ത്, നാടകം, ഫ്ലാഷ്മോബ്, സംഗീതശിൽപം, നാടൻപാട്ടുകൾ തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കും.

Spread the love
See also  ജാമ്യവ്യവസ്ഥകൾ ലംഘിച്ച ലഹരി കേസുകളിലെ പ്രതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top