അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറിക്കെതിരെ കേസ്

അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറിക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കാസർകോട് മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് സൈബർ പോലീസ് നടപടി സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ ‘നിയാസ് മലബാറി’ എന്ന പേരിൽ അറിയപ്പെടുന്ന പ്രൊഫൈലിലൂടെയാണ് ഇയാൾ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

The post അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറിക്കെതിരെ കേസ് appeared first on Express Kerala.

Spread the love
Scroll to Top