
നേമം നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നും മണ്ഡലത്തിലെ ഡബിൾ ലോക്കിന് മാറ്റമുണ്ടാകില്ലെന്നും സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ബി.ജെ.പിക്ക് നേമത്ത് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഇത്തവണത്തെ പ്രധാന മത്സരം താനും ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലാണെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനം ബി.ജെ.പി പ്രവർത്തകരിൽ മാത്രമേ ആവേശമുണ്ടാക്കിയിട്ടുള്ളൂ. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങൾക്ക് നന്നായി അറിയാം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥൻ ബി.ജെ.പിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വഴിയൊരുക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടിക നോക്കിയാണ് താൻ വോട്ട് അഭ്യർത്ഥിക്കുന്നത്, അതിൽ രാഷ്ട്രീയമോ മതമോ നോക്കാറില്ല. പി.എം ശ്രീ പോലുള്ള പദ്ധതികളൊന്നും മണ്ഡലത്തിൽ ചർച്ചയേ അല്ല വി ശിവൻകുട്ടി പറഞ്ഞു.
The post നേമത്തെ ഡബിൾ ലോക്ക് പൊളിയില്ല; പോരാട്ടം താനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ന് വി. ശിവൻകുട്ടി appeared first on Express Kerala.




