ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹർജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹർജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും.ഇന്ന് മുതല്‍ മൂന്ന ദിവസമാണ് ആദ്യഘട്ടവാദം. 2018 ലെ സുപ്രീംകോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്നവരുടെ വാദമാണ് ഈ ദിവസങ്ങളില്‍ നടക്കുക.ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.

വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതല്‍ 16 വരെയാണ്. ഈ പട്ടികയിലാണ് സംസ്ഥാനനത്തിൻ്റെ സ്ഥാനം. ഈപട്ടികയില്‍നിന്നും മാറ്റി പുനഃപരിശോധന വേണമെന്നവരുടെ കൂടെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഇന്നലെ കത്ത് നല്‍കിയിരുന്നു.

ശബരിമലവിഷയം കോടതി തീരുമാനിക്കേണ്ട എന്നതാണ് ദേവസ്വം ബോർഡിൻ്റെ വാദം.മതപണ്ഡിതരുടെ അഭിപ്രായം തേടി കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ. ശബരിമലയില്‍ യുവതീ പ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയില്‍ ഉയരുന്ന വിഷയങ്ങള്‍ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും.

Spread the love
See also  01-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top