PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാർഥികൾ. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക.

48 മണിക്കൂർ സൈലൻസ് പീരിയഡിനും പോൾ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 100 മീറ്റർ പരിധിയിൽ പ്രചാരണം, മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. പോൾ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷൻ, റിസപ്ഷൻ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്മതിദായകർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എൽ.ഒ നൽകിയ വോട്ടർ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമായും കയ്യിൽ കരുതേണ്ടതുമാണ്.ഏപ്രിൽ 29 വരെ എക്‌സിറ്റ്‌ പോൾ, ഒപ്പീനിയൻ പോൾ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും വിധത്തലുളള എക്സിറ്റ് പോൾ, അഭിപ്രായ സർവേകൾ മാധ്യമങ്ങൾ മുഖേന പരസ്യപ്പെടുത്തുന്ന, സംപ്രേഷണം ചെയ്യുന്ന എല്ലാ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുഖേനയുള്ള നടപടികൾക്ക് വിധേയമാകുന്നതായണന്നും കളക്ടർ പറഞ്ഞു.

Spread the love
See also  29-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top