ലബനനിൽ ഇസ്രയേലിന്റെ മിസൈൽ മഴ; വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ലബനനിൽ ഇസ്രയേലിന്റെ മിസൈൽ മഴ; വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായി ഒപ്പിട്ട വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായിരുന്നു. എന്നാൽ, ലബനനെ ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ.

വെടിനിർത്തൽ പ്രഖ്യാപനം വന്ന് വെറും പത്ത് മിനിറ്റിനുള്ളിൽ ലബനനിലെ വിവിധ ഭാഗങ്ങളിലായി ഇസ്രയേൽ നൂറുകണക്കിന് മിസൈലുകളാണ് വർഷിച്ചത്. ഇറാന്റെ പ്രോക്സി സൈന്യമായ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ കടന്നാക്രമണം. തെക്കൻ ലബനനിലുടനീളം ഇസ്രയേൽ നടത്തിയ ഈ മിസൈൽ വർഷം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

Also Read: ഇറാനിൽ വീണ്ടും സംഘർഷം; വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലാവൻ ദ്വീപിൽ സ്ഫോടനം

ലബനനിലെ അക്രമം ഇസ്രയേൽ അവസാനിപ്പിക്കാത്ത പക്ഷം വെടിനിർത്തൽ കരാർ അപ്രസക്തമാകുമെന്നും ഇസ്രയേലിന് ഇതിന് തക്കതായ ശിക്ഷ നൽകുമെന്നും ഇറാൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്റെയും മറ്റ് രാജ്യങ്ങളുടെയും ശ്രമങ്ങൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇസ്രയേലിന്റെ പ്രകോപനം തുടർന്നാൽ പശ്ചിമേഷ്യ വീണ്ടും ഒരു വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.

The post ലബനനിൽ ഇസ്രയേലിന്റെ മിസൈൽ മഴ; വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top