റിവറിന്റെ കരുത്തിൽ ഇനി ആലുവയും; പുതിയ ഷോറൂം പുളിഞ്ചോട് പ്രവർത്തനമാരംഭിച്ചു

റിവറിന്റെ കരുത്തിൽ ഇനി ആലുവയും; പുതിയ ഷോറൂം പുളിഞ്ചോട് പ്രവർത്തനമാരംഭിച്ചു

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ആലുവ പുളിഞ്ചോട് ആരംഭിച്ച പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹന വിപണിയിൽ തനതായ ഡിസൈൻ കൊണ്ടും കരുത്തുകൊണ്ടും ശ്രദ്ധേയമായ റിവർ ‘ഇൻഡി’ സ്‌കൂട്ടറുകൾ ഇനി മുതൽ ആലുവയിലെ ഉപഭോക്താക്കൾക്കും നേരിട്ട് ലഭ്യമാകും.

പുളിഞ്ചോട് നടന്ന ചടങ്ങിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, റിവർ ചീഫ് പ്രോഡക്റ്റ് ഓഫീസറും സഹസ്ഥാപകനുമായ വിപിൻ ജോർജ്, ഇഞ്ചിയോൺ മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. മള്‍ട്ടി യൂട്ടിലിറ്റിയും സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനാണ് ഇൻഡി സ്കൂട്ടറുകളുടെ പ്രത്യേകതയെന്ന് അധികൃതർ ചടങ്ങിൽ വ്യക്തമാക്കി.

Also Read: കാറുകളും ട്രാക്ടറുകളും ചരിത്ര നേട്ടത്തിൽ; 2026-ൽ ഇന്ത്യൻ നിരത്തിലിറങ്ങിയത് കോടിക്കണക്കിന് വാഹനങ്ങൾ

ഒറ്റത്തവണ ചാർജ് ചെയ്താൽ 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇൻഡിയിൽ 4 kWh ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 90 കി.മീ വേഗതയുള്ള ഈ സ്കൂട്ടറിന് വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ സ്റ്റോറിൽ നിന്ന് ഇൻഡി സ്കൂട്ടറുകൾക്ക് പുറമെ വിവിധ ആക്‌സസറികളും മെര്‍ക്കന്റൈസുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ബുക്കിംഗിനും സൗകര്യമുണ്ടാകും. 1,45,799 രൂപയാണ് ഇൻഡിയുടെ എക്‌സ്‌ഷോറൂം വില. ഇഞ്ചിയോൺ മൊബിലിറ്റിക്ക് നിലവിൽ ആലുവയെ കൂടാതെ കോട്ടയത്തും റിവർ സ്റ്റോറുകളുണ്ട്. വരും ദിവസങ്ങളിൽ ആലപ്പുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചു.

The post റിവറിന്റെ കരുത്തിൽ ഇനി ആലുവയും; പുതിയ ഷോറൂം പുളിഞ്ചോട് പ്രവർത്തനമാരംഭിച്ചു appeared first on Express Kerala.

Spread the love
Scroll to Top