
വട്ടേക്കാട്: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങൾ ഒരേ ദിവസം നിറവേറ്റി വട്ടേക്കാട് സ്വദേശിനിയായ വധു മാതൃകയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വട്ടേക്കാട് ചെർക്കര പടുവിങ്ങൽ സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെയും സയ്യിദത്ത് ഫസീലയുടെയും മകൾ സയ്യിദത്ത് ഫാത്തിമ ഫഹ്മിദ ബഹിറയാണ്, തന്റെ വിവാഹദിനത്തിൽ തന്നെ സമ്മതിദാനാവകാശവും വിനിയോഗിച്ച് വേറിട്ടൊരു അനുഭവം തീർത്തത്.ഇന്നാണ് ഫാത്തിമയുടെയും കൂരിക്കുഴി സയ്യിദ് അൻവർ സ്വാദിഖിന്റെയും നിക്കാഹ്. എന്നാൽ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മണവാട്ടി വേഷത്തിൽ തന്നെ അവർ വോട്ടെടുപ്പ് നടക്കുന്ന വട്ടേക്കാട് […]


