മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി അഞ്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലടക്കം പതിമൂന്ന് ക്രമിനൽക്കേസുകളിൽ പ്രതിയായ കൊടകര സ്വദേശിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
കൊടകര വല്ലപ്പാടി സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ എബിൻ (26)നെയാണ് അറസ്റ്റ് ചെയ്തത്.
എബിൻ 2021 ൽ മലപ്പുറം പൂക്കാട്ടുപാടം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, 2022 ൽ കൊടകര പോലീസ് സ്റ്റേഷൻ സ്റ്റേഷൻ പരിധിയിൽ വെച്ച് 2.5 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും കഞ്ചാവ് ബീഡി വലിച്ച മൂന്ന് കേസുകളിലും അടക്കം അഞ്ച് കേസ്സിലും, കൂടാതെ കൊടകര, വെള്ളിക്കുളങ്ങര, വരന്തപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം, അടിപിടി, കാപ്പ നിയമ പ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘനം തുടങ്ങിയ കേസുകളിലും പ്രതിയാണ്.



