ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; പത്ത് പേർക്ക് ദാരുണാന്ത്യം

ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; പത്ത് പേർക്ക് ദാരുണാന്ത്യം

ചിത്രദുർഗ: കർണാടകയിൽ കണ്ടെയ്‌നർ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തതിൽ 10 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ദേശീയപാത 48-ൽ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Also Read: കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം; 60 പവൻ സ്വർണം നഷ്ടപ്പെട്ടു

ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സീ ബേർഡ് എന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

ബസ് പൂർണമായും കത്തിയമർന്ന നിലയിലാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തുപോയി എന്നാണ് റിപ്പോർട്ട്. അതിനാൽ ഡി.എൻ.എ പരിശോധന അടക്കമുള്ള നടപടികൾ വേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
The post ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; പത്ത് പേർക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  അർഷ്ദീപ് മാപ്പ് ചോദിക്കേണ്ടതില്ലായിരുന്നു; പേസറെ പിന്തുണച്ച് ഗൗതം ഗംഭീർ

New Report

Close