PUDUKAD-NEWS-PUTHUKAD-NEWS

ഉയർന്ന പോളിങ് 77.10 ശതമാനം

തൃശൂർ:ജനാധിപത്യ ഉത്സവത്തിൽ ആവേശപൂർവം പങ്കാളികളായി തൃശൂർ. നിയമസഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് 77.10 ശതമാനത്തിലേറെ. രാത്രി വൈകിയും ചില ബൂത്തുകളിൽ വോട്ടിങ് തുടരുന്നതിനാൽ അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ ആകെ 25,32,715 വോട്ടർമാരാണുള്ളത്. രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ഒല്ലൂർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം; 79.60. വടക്കാഞ്ചേരി മണ്ഡലം 79.61 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. കുറവ് പോളിങ് ഗുരുവായൂർ മണ്ഡലത്തിൽ; 73.31 ശതമാനം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.74 ശതമാനവും 2016ൽ 77.74 ശതമാനവുമായിരുന്നു ജില്ലയിൽ പോളിങ്. വോട്ടെടുപ്പുസമയം അവസാനിക്കുന്ന വൈകിട്ട് ആറിന് പലയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് ആദ്യ മണിക്കൂർ പിന്നിടുന്പോഴേക്കും എട്ടുശതമാനത്തോളമെത്തി.ഒന്‌പതുമണിയോടെ 16.82 ശതമാനമായിഉയർന്നു. 11 മണിക്ക് 34.02 ശതമാനമായി .പകൽ ഒന്നോടെ പോളിങ് 50 ശതമാനംപിന്നിട്ടു. വൈകിട്ട് അഞ്ചിന് 74.31ശതമാനമായി പോളിങ് ഉയർന്നു.കൂർക്കഞ്ചേരി ബോധാനന്ദ സ്കൂ‌ളിൽഇടതുകൈയിലെ ചൂണ്ടുവിരലിൽശസ്ത്രക്രിയ യുവതിക്ക് വോട്ടവകാശംനിഷേധിച്ചത് ഏറെനേരംതർക്കത്തിനിടയാക്കി. ഉച്ചയ്ക്ക്ഒരുമണിയോടെ വോട്ട് ചെയ്യാനെത്തിയ66%യുവതിയെ വൈകിട്ട് 6.15 ഓടെയാണ് വോട്ട്ചെയ്യാനനുവദിച്ചത്. എൽഡിഎഫ് നേതാക്കൾഎത്തി ശക്തമായപ്രതിഷേധമുയർത്തിയതോടെയാണ് വോട്ട്ചെയ്യാൻ അവസരമൊരുക്കിയത്.പാണഞ്ചേരി പഞ്ചായത്തിലെ വാണിയംപാറഇകെഎം യുപി സ്‌കൂളിൽ വോട്ട് ചെയ്ത്പുറത്തിറങ്ങിയയാൾ കുഴഞ്ഞുവീണുമരിച്ചു.കൊമ്പഴ രാമൻചിറ സ്വദേശി പാമ്പുങ്ങൽവീട്ടിൽ വിനോദ് (63) ആണ് മരിച്ചത്.വടക്കാഞ്ചേരിയിൽ വോട്ടുചെയ്യാനെത്തിയആളുടെ പേര് പോസ്‌റ്റൽ ബാലറ്റ് പട്ടികയിൽഉൾപ്പെട്ടത് ഏറെ നേരം തർക്കത്തിനിടയാക്കി.

Spread the love
See also  രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top