ആലപ്പാട്ടച്ചന് ഇന്ന് നാട് വിടചൊല്ലും

ആലപ്പാട്ടച്ചന് ഇന്ന് നാട് വിടചൊല്ലും

ആരോഗ്യ സന്നദ്ധ സേവനരംഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ തൃശ്ശൂരിന്റെ സൗമ്യ മുഖമായിരുന്ന ആലപ്പാട്ടച്ചന് ഇന്ന് സാംസ്കാരിക നഗരി സ്നേഹത്തോടെ വിടചൊല്ലും. ബുധനാഴ്ച അന്തരിച്ച അതിരൂപതയുടെ മുൻ വികാരി ജനറലും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം സ്ഥാപകനുമായ ഫാദർ ഡോക്ടർ ഫ്രാൻസിസ് ആലപ്പാട്ടിന്റെ ഭൗതികശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം ഇന്ന് വൈകിട്ട് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറും. കണ്ണുകൾ ജൂബിലിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. ഇതിനു മുന്നോടിയായുള്ള ശുശ്രൂഷകളുടെ ആദ്യഭാഗം ഉച്ചയ്ക്ക് ഒന്നിന് മൈലിപ്പാടം റോഡിലുള്ള വസതിയിൽ നടക്കും. തുടർന്ന് ഭൗതികശരീരം അദ്ദേഹത്തിൻ്റെ മാതൃ ഇടവകയായ പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയിൽ എത്തിക്കും. രണ്ടുമണിക്ക് കുർബാനയോട് കൂടിയുള്ള അവസാനഘട്ട ശുശ്രൂഷകൾ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശം നൽകും….

Spread the love
See also  സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top