കൈയിലെ കെട്ടഴിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചതോടെ, ഉച്ചക്ക് ഒന്നിന് ബുത്തിലെത്തിയ യുവതി പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തിയത് വൈകീട്ട് ആറിന്. തൃശൂർ മണ്ഡലത്തിൽ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് നാടകീയ സംഭവം. തൃശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിച്ചത്. കഴിഞ്ഞ ആറിന് മിക്‌സിയിൽ കൈപ്പെട്ടതിനെത്തുടർന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കാണിച്ച് സ്റ്റിച്ച് ഇട്ട് വിരൽ കെട്ടിവെക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്താനായി ബൂത്തിൽ എത്തിയപ്പോൾ വിരൽ […]
The post തൃശൂർ മുറിവേറ്റതിനെ തുടർന്ന് കെട്ടിവെച്ച ചൂണ്ടുവിരലുമായി പോളിങ് ബൂത്തിലെത്തിയ യുവതി വോട്ട് രേഖപ്പെടുത്താനായി അനുമതി കാത്തു നിന്നത് അഞ്ചു മണിക്കൂറിലധികം.. appeared first on Thrissur Vartha.



