ബിജെപി ഓഫീസിൽ കയറി പ്രവർത്തകനെ കുത്തി; ഒരാൾ അറസ്റ്റിൽ

ബിജെപി ഓഫീസിൽ കയറി പ്രവർത്തകനെ കുത്തി; ഒരാൾ അറസ്റ്റിൽ

ബിജെപി പാർട്ടി ഓഫീസിൽ കയറി പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഡോക്ടർപടി സ്വദേശി ചെമ്പരത്ത് വീട്ടിൽ സലോഷിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ആക്രമണം. ഡോക്ടർപടി സ്വദേശി വേളൂക്കര ബിജെപി മണ്ഡലം കമ്മിറ്റി അംഗം കളത്തേരി സുരേഷ് (60) നാണ് കുത്തേറ്റത്. കോലത്തുംപടി ഐക്കര കുന്നിലെ മേഖല ഓഫീസിൽ കയറിയ സംഘം ആണ് ആക്രമണം നടത്തിയത്. സിപിഎം അനുഭാവികളായ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കാൻ വികസന സമിതി യോഗത്തിൽ തീരുമാനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top