ചുട്ടുപൊള്ളി കേരളം; ഇന്ന് മുതല്‍ 13 വരെ ജാഗ്രത അനിവാര്യം

ചുട്ടുപൊള്ളി കേരളം; ഇന്ന് മുതല്‍ 13 വരെ ജാഗ്രത അനിവാര്യം

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു. പല ജില്ലകളിലും സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച്‌, കൊല്ലത്ത് 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 36°C വരെ താപനില ഉയർന്നേക്കും.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിരവധി നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തേക്ക് പോകുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നിവ നിർബന്ധമാക്കണം.

നിർജലീകരണം ഒഴിവാക്കാൻ ORS ലായനി, സംഭാരം തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുക. അതേസമയം മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിർദേശിക്കുന്നു.

Spread the love
See also  30-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top