വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

വധശ്രമകേസിൽ ഒളിവിലായിരുന്ന പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.കൈപമഗലം ചെന്ത്രാപ്പിന്നി ദേശത്ത് കണ്ണമ്പുള്ളി വീട്ടിൽ മുരുകൻ എന്ന് വിളിക്കുന്ന വിബിൻ (37)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

2021 ൽ വധശ്രമകേസിൽ ഒളിവിൽ പോയതാണ് ഇയാൾ.എടത്തിരുത്തി കൂട്ടാലപറമ്പ് കോറോട്ടു വീട്ടിൽ സുവിലാലിനെ (37) വീട്ടിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി പാടത്തേക്ക് കൊണ്ടുപോയ ശേഷം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസ്സിൽ കോടതിയിൽ ജാമ്യമെടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോവുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Spread the love
See also  വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ, സില്‍വര്‍ ലൈനിന് പകരം പദ്ധതി, ഉറ്റുനോക്കി കേരളം; സതീശൻ സര്‍ക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top