വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് റോഡരികിൽ മണ്ണ് കൂടി കിടക്കുന്നത് അപകട ഭീഷണി ആകുന്നു. റോഡിന്റെ ഒരു വശത്ത് വര്‍ഷങ്ങളായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
രണ്ട് വലിയ വാഹനങ്ങള്‍ ഒരേസമയം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ തമ്മില്‍ മറികടക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ സൈഡിലേക്ക് വഴിയാത്രക്കാർക്ക് മാറി നില്‍ക്കാന്‍ സ്ഥലം ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. രാത്രികാലങ്ങളില്‍ അപകട ഭീഷണി ഇനിയും രൂക്ഷമാകുന്ന സാഹചര്യമാണ്. പ്രദേശവാസികള്‍ക്കും യാത്രക്കാർക്കും ആശങ്കയുണ്ടാക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടോലി പാടത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്ത് റോഡിലെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ കിഫ്ബിക്ക് പരാതി നല്‍കി.



