PUDUKAD-NEWS-PUTHUKAD-NEWS

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു.

അന്തേവാസി മർദ്ദനമേറ്റ് മരിച്ച കൊടുങ്ങല്ലൂരിലെ ‘അനുഗ്രഹ’ സ്പെഷ്യൽ സ്‌കൂളിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വയനാട് സ്വദേശിയായ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ചതിനാണ് സ്ഥാപനത്തിനെതിരെ പുതിയ പരാതി ഉയർന്നത്.
സംഭവത്തിൽ സ്‌കൂൾ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നേരത്തെ ഇതേ സ്ഥാപനത്തിൽ ഒരു അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപനത്തിലെ പീഡനവിവരങ്ങൾ പുറത്തുവരുന്നത്.

Spread the love
See also  പോക്സോ കേസിൽ ഒളിവിലായിരുന്ന 64 കാരൻ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top