വാട്ടർ അതോറിറ്റിയുടെ പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

വാട്ടർ അതോറിറ്റിയുടെ പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരാണ് അറസ്റ്റിലായത്.

എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് ജോലികൾക്കായി എത്തിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. മോഷണം നടന്ന സ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ ചെന്ത്രാപ്പിന്നി, പുളിഞ്ചോട്, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ആക്രി കടകളിൽ വിൽപന നടത്തിയിരുന്ന മോഷണമുതലുകൾ പോലീസ് കണ്ടെടുത്തു.

Spread the love
See also  മുക്കുപണ്ടപ്പണയം തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top