PUDUKAD-NEWS-PUTHUKAD-NEWS

കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍

ഇരിങ്ങാലക്കുട : കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായും ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്തുവാനുള്ള നടപടികളാണാവശ്യം.

റവന്യൂ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളായാലും നഗരസഭയുടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ബാധകമാണ്. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് കുളത്തിന്‍റെ വിസ്തൃതി കുറയ്ക്കുന്നത് കുളത്തിന്‍റെ വാസ്തുശാസ്ത്രപരമായ പ്രത്യേകതകളെ തകര്‍ക്കുമെന്ന വാദവും ഉയരുന്നുണ്ട്.

പള്ളിവേട്ട ആല്‍ത്തറക്കല്‍ നിന്നും കൂടല്‍മാണിക്യം ക്ഷേത്രം കാണാവുന്ന രീതിയിലാണ് ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്മാരക നിര്‍മാണം ക്ഷേത്രത്തിന്‍റെ കാഴ്ചയെ മറക്കുമോയെന്ന ആശങ്കയും പൊതു സമൂഹത്തിലുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ സ്മാരക നിര്‍മാണവുമായി മുന്‍പോട്ട് പോകാവൂവെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ ആവശ്യപ്പെട്ടു.

Spread the love
See also  അപകടത്തിൽപ്പെട്ട് കിടന്ന കണ്ടെയ്നർ ലോറിയിൽ മറ്റൊരു കണ്ടെയ്‌നർ ലോറിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top