സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഏപ്രില്‍ 19 വരെ താപനില ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് പ്രവചനം.താപനില ഉയരാൻ സാധ്യതയുള്ള ജില്ലകള്‍

കടുത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ താപനില 40°C വരെ ഉയർന്നേക്കും.

കൊല്ലം ജില്ലയില്‍ 39°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

കോട്ടയം 38°C വരെ താപനില ഉയരാൻ സാധ്യത.

മറ്റ് ജില്ലകള്‍

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും ചൂട് വർധിക്കും.

Spread the love
See also  പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top