സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിനെ ആദരിച്ചു.
ഇരിങ്ങാലക്കുട : നവതി പിന്നിട്ട ചലച്ചിത്ര സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്സിങ്ങിനെ, കഥാതൽപം തൃശൂരി ൻ്റെയും,പ്രതാപ്സിങ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു . നക്കര ഹാളിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.വിജയകുമാർ പൊന്നാട അണിയിച്ചു. മാധ്യമ പ്രവർത്തകൻ കെ ഹസ്സൻകോയ അധ്യക്ഷത വഹിച്ചു . ജോസ് ചിറ്റിലപ്പിള്ളി,എം. പി.സുരേന്ദ്രൻ, സുരേഷ്കുമാർ. യു കെ , പി കെ .ഭരതൻ മാസ്റ്റർ , പരശുറാം,രാജേഷ് തെക്കിനിയത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, സുനിൽ.പി.എൻ, ആൻ്റണി കൈതാരത്ത്, ബാബു രാജ് ഇരിങ്ങാലക്കുട, മനീഷ് അരിക്കാട്ട് തുടങ്ങിവർ സംസാരിച്ചു.ഗോപാലൻ തമ്പി സ്വാഗതവും കെ. ആർ.സുബ്രമണ്യൻ നന്ദിയും പറഞ്ഞു. നന്മ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും ഉണ്ടായിരുന്നു .


