PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിൽ മെയ് 11 മുതൽ ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരം

ഇരിങ്ങാലക്കുടയിൽ മെയ് 11 മുതൽ ഇന്നസെൻ്റ് സ്മാരക നാടക മത്സരം;ലോഗോ പ്രകാശനം ചെയ്തു ; അഞ്ച് ദിവസങ്ങളിലായി അവതരപ്പിക്കുന്നത് പത്ത് നാടകങ്ങൾ

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു.

ഭൂമധ്യരേഖ ( എം.വി. ദേവൻ കലാഗ്രാമം, കൊല്ലം), കടൽത്തീരത്ത് ( പ്രതിഭ തിയേറ്റേഴ്സ്, ചെമ്മാട്), മീൻപാടും പാട്ട് (ആപ്‌ത , പയ്യന്നൂർ ), ഏകാന്തതയുടെ നൂറ് വസന്തങ്ങൾ ( മണ്ണൂർ , കോഴിക്കോട് ), വിപരീതം (ജനചേതന, താമരശ്ശേരി , കോഴിക്കോട് ), തങ്കനാട്ടം നന്മ . പെരുമണ്ണ, കോഴിക്കോട് ) , ഒന്നാം പ്രേത ലഹള ( കെടാമംഗലം കലാശാല, പറവൂർ ), കൂവാഗം (തെടൽ തിയേറ്റർ ഗ്രൂപ്പ്, തൃപ്പൂണിത്തുറ ), ലിബ്രേ ( നിരഞ്ജന സാംസ്‌കാരിക നിലയം, പൂന്തോപ്പ് , തൃശൂർ ) ,രാവുണ്ണി തമ്പാൻ (കണ്ണൂർ തിയേറ്റർ ഗ്രൂപ്പ്, പയ്യന്നൂർ)

എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ

മേയ് 13, 14, 15, 16, 17 തിച്ചതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക. മത്സരത്തിലെ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് യഥാക്രമം 50000 , 30000, 20000 രൂപയും ട്രോഫിയുമാണ് സമ്മാനം.

See also  ആളൂരിൽ നാല് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി ; കുറുനരി ആക്രമണമെന്ന് സംശയം

വിട പറഞ്ഞ നടൻ ഇന്നസെൻ്റിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ആലീസ് ഇന്നസെൻ്റ് നാടകമൽസരത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ വി എ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ കെ രാജേന്ദ്രൻ , ഖാദർ പട്ടേപ്പാടം , വി സി പ്രഭാകരൻ, പി മണികണ്ഠൻ, എ എൻ രാജൻ, ഷെറിൻ അഹമ്മദ്, ടി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top