കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് വീണ്ടും പാമ്പിനെ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയ ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പിനെയാണ് വീടിന്റെ പരിസരത്ത് തിങ്കളാഴ്ച കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാർ തല്ലി കൊന്നു.
കഴിഞ്ഞ ദിവസമാണ് കോടാലി കടമ്പോട് കാവുങ്ങൽ സില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോഷ് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


